കൊറോണ വൈറസ് പബ്ലിക് സര്‍വ്വീസ് അനൗണ്‍സ്‌മെന്റില്‍ ഇനി മുതല്‍ അമിതാബ് ബച്ചന്റെ ശബ്ദമുണ്ടാവില്ല. ഫോണ്‍ കോളുകള്‍ കണക്ട് ചെയ്യുന്നതിനു മുന്‍പ് കേട്ടുകൊണ്ടിരുന്ന അനൗണ്‍സ്‌മെന്റില്‍ നിന്നാണ് ബിഗ് ബിയുടെ ശബ്ദം മാറ്റിയത്. രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ ആരംഭിക്കാന്‍ ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് പുതിയ മാറ്റം.